Breaking News

Trending right now:
Description
 
Sep 21, 2017

പെട്രോള്‍, ഡീസല്‍ നികുതി കുറയ്‌ക്കില്ലെന്ന്‌ ധനമന്ത്രി

image രാജ്യത്ത്‌ പ്രതിഷേധം ശക്തമായിട്ടും പെട്രോള്‍, ഡീസല്‍ വിലകള്‍ കൂടുന്നതിനെ ന്യായികരിച്ച്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച എക്‌സൈസ്‌ തീരുവ കുറയ്‌ക്കില്ലെന്നു മന്ത്രി പ്രഖ്യാപിച്ചു. ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു പണം ആവശ്യമാണ്‌. അതുകൊണ്ടുതന്നെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവ കുറയ്‌കകാന്‍ കഴിയില്ല. പെട്രോള്‍ വിലവര്‍ധനയെ വിമര്‍ശിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്‌) കുറയ്‌ക്കാത്തത്‌ എന്തുകൊണ്ടാണെന്നും ജെയ്‌റ്റ്‌ലി ചോദിച്ചു. പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വില കുറച്ചിട്ടുള്ളപ്പോള്‍ വാറ്റ്‌ നിരക്ക്‌ കൂട്ടിയ ചരിത്രമാണ്‌ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ളതെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോള്‍ വിലക്കയറ്റത്തെ ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ന്യായികരിച്ചത്‌ വിവാദമായതിനു പിന്നാലെയാണ്‌ സര്‍ക്കാരിലെ പ്രമുഖനായ ജെയ്‌റ്റ്‌ലിയുടെ ന്യായികരണം. യുഎസിലുണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നു റിഫൈനറികളിലെ ഉത്‌പാദനം കുറഞ്ഞതാണ്‌ പെട്രോളിയം ഉത്‌പന്ന വില താല്‍ക്കാലികമായി വര്‍ധിക്കാന്‍ കാരണമായതെന്നു ധമന്ത്രി വ്യക്തമാക്കി. അതേസമയം, പെട്രോളിയം വില വര്‍ധനയ്‌ക്കെതിരെ ദേശവ്യാപക പ്രക്ഷോഭത്തിനു കോണ്‍ഗ്രസ്‌ ഇന്നു തുടക്കം കുറിക്കുകയാണ്‌. ഡല്‍ഹിയില്‍ ഇന്ന്‌ മനുഷ്യച്ചങ്ങല തീര്‍ത്തുകൊണ്ടാണ്‌ സമരം ആരംഭിക്കുന്നത്‌.