Breaking News

Trending right now:
Description
 
Sep 20, 2017

ഉത്തരകൊറിയയെ തകര്‍ക്കുമെന്നു ട്രംപിന്റെ ഭീഷണി

image അമേരിക്കയ്‌ക്കെതിരായ ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തുടച്ചുനീക്കുമെന്നു അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ ട്രംപ്‌. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുന്നതിനിടെയാണ്‌ ട്രംപിന്റെ ഇത്തരത്തിലൊരു ഭീഷണി. അധികാരത്തില്‍ എത്തിയശേഷം യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ്‌ നടത്തുന്ന ആദ്യ പ്രസംഗമാണിത്‌. ഉത്തരകൊറിയ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയ്‌ക്ക്‌ മുമ്പില്‍ ഉത്തരകൊറിയയെ തുടച്ചുനീക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. കിം ജോങ്‌ ഉന്‍ ആത്മഹത്യാപരമായ നീക്കമാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. അത്തരം നീക്കങ്ങളില്‍നിന്നു ഉടന്‍ പിന്മാറണം. യുഎന്നിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച്‌ ഉത്തരകൊറിയ ആണവ ബോംബറുകള്‍ പരീക്ഷിക്കുകയാണ്‌. ഉത്തരകൊറിയ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള ആണവ നിലപാടുകളില്‍നിന്ന്‌ പിന്മാറിയില്ലെങ്കില്‍ ഫലം അതികഠിനമായിരിക്കും. അമേരിക്കയ്‌ക്ക്‌്‌ എത്രത്തോളം ശക്തിയുണ്ടോ അത്രയും ക്ഷമയുമുണ്ട്‌. രമ്യമായ പരിഹാരത്തിന്‌ എന്തെങ്കിലും സാധ്യതയുണ്ടോ എന്നാണ്‌ നോക്കുന്നത്‌-ട്രംപ്‌ വ്യക്തമാക്കി. ഉത്തരകൊറിയ പ്രകോപനം അവസാനിപ്പിക്കുംവരെ കിംഗ്‌ സര്‍ക്കാരിനെതിരെ യുഎന്‍ അംഗരാഷ്ട്രങ്ങള്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ട്രംപ്‌ വ്യക്തമാക്കി.