Breaking News

Trending right now:
Description
 
Sep 20, 2017

സ്റ്റാറ്റന്‍ ഐലന്‍ഡ്‌ സ്‌ട്രൈക്കേഴ്‌സ്‌ ഓണം ആഘോഷിച്ചു

image സ്റ്റാറ്റന്‍ ഐലന്‍ഡ്‌ സ്‌ട്രൈക്കേഴ്‌സിന്റെ മൂന്നാമത്‌ ഓണാഘോഷം സെപ്‌റ്റംബര്‍ 16ന്‌ സ്റ്റാറ്റന്‍ ഐലന്‍ഡില്‍വച്ച്‌ വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാട്ടിലെ ഓണാഘോഷംപോലെതന്നെ ഓണക്കളികളും സദ്യയുമാണ്‌ പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്‌തമാക്കിയത്‌. വലിയ മൈതാനം ഓണാഘോഷത്തിനായി തിരഞ്ഞെടുത്തുവെന്ന പ്രത്യേകതയുമുണ്ട്‌. അമേരിക്കയിലെ പുതുതലമുറയ്‌ക്ക്‌ ഓണത്തിന്റെ ഐതിഹ്യങ്ങളും വടംവലി, ഉറിയടി, കണ്ണുകെട്ടി കലമടി തുടങ്ങിയ നാടന്‍കളികളും പൈതൃകവും അറിയിക്കുകയായിരുന്നു സംഘാടകരുടെ ലക്ഷ്യം. മലയാളികളെ കൂടാതെ മറ്റുരാജ്യക്കാരും ഓണാഘോഷത്തിന്‌ എത്തിയിരുന്നു. ഓണാഘോഷത്തെ നാടിന്റെതന്നെ ഉത്സവമാക്കിയ എല്ലാവര്‍ക്കും നന്ദിയറിയിക്കാനും സംഘാടകര്‍ മറന്നില്ല. വരുംവര്‍ഷങ്ങളില്‍ ഇതിലും വലിയ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സ്റ്റാറ്റന്‍ ഐലന്‍ഡ്‌ സ്‌ട്രൈക്കേഴ്‌സിലെ യുവാക്കള്‍ അറിയിച്ചു.