Breaking News

Trending right now:
Description
 
Sep 17, 2017

സര്‍ദാര്‍ സരോവര്‍ അണക്കെട്ട്‌ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

image ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടും ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമായ സര്‍ദാര്‍ സരോവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു ഇന്നു സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ 67-ാം പിറന്നാള്‍ദിവസമാണ്‌ പദ്ധതി രാജ്യത്തിന്‌ സമര്‍പ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്‌. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കേവാദിയയില്‍ 56 വര്‍ഷം മുമ്പ്‌ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ആണ്‌ പദ്ധതിക്ക്‌ തറക്കല്ല്‌ ഇട്ടത്‌. നര്‍മദാനദിയില്‍ നവഗാമിനു സമീപത്തെ അണക്കെട്ടിന്റെ ഇപ്പോഴത്തെ ഉയരം 138 മീറ്ററാണ്‌. നേരത്തെ ഇത്‌ 121.92 മീറ്ററായിരുന്നു. 1.2 കിലോമീറ്റര്‍ നീളം വരും. 30 ഷട്ടറുകളുണ്ട്‌. നിലവില്‍ 40.73 ലക്ഷം ക്യുബിക്‌ മീറ്റര്‍ സംഭരണശേഷിയാണുള്ളത്‌. യുഎസിലെ ഗ്രാന്‍ഡ്‌ കുളി ഡാം ആണ്‌ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്‌.