Breaking News

Trending right now:
Description
 
Sep 17, 2017

മൂന്നുദിവസത്തേക്ക്‌ ശക്തമായ മഴ; രാത്രിയാത്ര ഒഴിവാക്കണമെന്ന്‌ മുന്നറിയിപ്പ്‌

image സംസ്ഥാനത്ത്‌ ഇന്നു മുതല്‍ മൂന്നുദിവസത്തേക്ക്‌ മഴ ശക്തമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പത്‌ സെന്റിമീറ്ററിനു മുകളില്‍ മഴ പെയ്‌തേക്കും. കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ കോട്ടയം, വയനാട്‌, കോഴിക്കോട്‌, ഇടുക്കി ജില്ലയില്‍ ഉള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. മാസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ ഇടുക്കി അണക്കെട്ട്‌ നിറഞ്ഞുകവിഞ്ഞു. ഇടുക്കി പദ്ധതി പ്രദേശത്ത്‌ ഈമാസം ഇതുവരെ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 161.6 മില്ലിലിറ്റര്‍ അധികമഴ ലഭിച്ചു. 107.34 കോടി യൂണിറ്റ്‌ വൈദ്യുതി ആവശ്യത്തിനുള്ള വെള്ളം നിലവില്‍ ഇടുക്കി അണക്കെട്ടിലുണ്ട്‌.