Breaking News

Trending right now:
Description
 
Sep 17, 2017

പത്തുദിവസത്തിനകം നാട്ടില്‍ എത്തുമെന്ന്‌ ഫാ.ടോം ഉഴുന്നാലില്‍

image പത്തുദിവസത്തിനകം കേരളത്തിലെത്താനാകുമെന്ന പ്രതീക്ഷിയിലാണെന്ന്‌ ഭീകരരുടെ പിടിയില്‍നിന്ന്‌ മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ മാധ്യമങ്ങളോടു പറഞ്ഞു. പാസ്‌ പോര്‍ട്ട്‌ നഷ്ടപ്പെട്ടതാണ്‌ യാത്രയ്‌ക്കു തടസമായത്‌. ഉടന്‍ പുതിയ പാസ്‌പോര്‍ട്ട്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഇപ്പോള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ഫാ.ഉഴുന്നാലില്‍ സലേഷ്യന്‍സഭാ ആസ്ഥാനത്ത്‌ വ്യക്തമാക്കി. തന്നെ തട്ടിക്കൊണ്ടുപോയവര്‍ ഒരു തരത്തിലും തന്നെ പീഡിപ്പിച്ചില്ല. എനിക്കുനേരെ തോക്കുചൂണ്ടുക പോലും ചെയ്‌തില്ല. ഭീകരരുടെ പിടിയിലായപ്പോഴും പ്രാര്‍ഥനയ്‌ക്കു മുടക്കം വരുത്തിയില്ല. നിരന്തരം പ്രാര്‍ഥിക്കുമായിരുന്നു. പ്രമേഹത്തിനുള്ള മരുന്നുകളും ഡോക്ടറുടെ സേവനവും അവര്‍ ലഭ്യമാക്കി തന്നു. എന്തിനാണ്‌ തന്നെ തട്ടിക്കൊണ്ടുപോയതെന്നു അറിയില്ല. തട്ടിക്കൊണ്ടുപോയവര്‍ അതു വെളിപ്പെടുത്തിയിട്ടുമില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണെന്നു ഫാ.ഉഴുന്നാലില്‍ വ്യക്തമാക്കി. ഇതേസമയം, ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നു സലേഷ്യന്‍ സഭ അധികാരികള്‍ പറഞ്ഞു. യമനില്‍ ഭീകരരുടെ താവളത്തില്‍നിന്നു 18 മാസത്തെ തടവിനുശേഷം മോചിതനാക്കപ്പെട്ട ഫാ.ടോം ഉഴുന്നാലില്‍ സഭാ ആസ്ഥാനത്തേക്കാണ്‌ വന്നത്‌. മാധ്യമങ്ങളെ കണ്ടതും ഇതാദ്യമായാണ്‌.