Breaking News

Trending right now:
Description
 
Sep 14, 2017

രാജ്യത്ത്‌ ബുള്ളറ്റ്‌ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു

image രാജ്യത്തെ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതിക്ക്‌ വ്യാഴാഴ്‌ച രാവിലെ അഹമ്മദാബാദില്‍ ശിലയിട്ടുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന്‌ തുടക്കംകുറിച്ചു. മുംബൈ, അഹമ്മദാബാദ്‌ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബുള്ളറ്റ്‌ ട്രെയിന്‍ പാതയുടെ നീളം 508 കിലോമീറ്ററാണ്‌. പദ്ധതിക്ക്‌ 1.10 ലക്ഷം കോടി രൂപയാണ്‌ ചിലവ്‌ പ്രതീക്ഷിക്കുന്നത്‌. പദ്ധതിയുടെ 81 ശതമാനം ചെലവ്‌ ജപ്പാന്‍ വഹിക്കും. ഇത്‌ 50 വര്‍ഷംകൊണ്ട്‌ തിരിച്ചടയ്‌ക്കാന്‍ സാധിക്കുന്ന തരത്തിലാണ്‌ ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാര്‍. ബുള്ളറ്റ്‌ ട്രെയിന്‍ സര്‍വീസ്‌ ആരംഭിക്കുന്നതോടെ ഏഴു മണിക്കൂര്‍ യാത്രയ്‌ക്ക്‌ രണ്ടുമണിക്കൂര്‍ 54 മിനിട്ട്‌ മതിയാകും. അതേസമയം പദ്ധതിയെ വിമര്‍ശിച്ച്‌ ശിവസേന രംഗത്ത്‌ എത്തി. ബുള്ളറ്റ്‌ ട്രെയിന്‍ അനാവശ്യമാണെന്നും മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ പ്രതിസന്ധിയിലാണെന്നും ശിവശേന കുറ്റപ്പെടുത്തി. ഇവിടുത്തെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്നും തൊഴിലില്ലായ്‌മ ഇല്ലാതാക്കാന്‍ പദ്ധതിക്ക്‌ കഴിയില്ലെന്നും ശിവസേന ആരോപിച്ചു.