Breaking News

Trending right now:
Description
 
Sep 14, 2017

ദാവൂദ്‌ ഇബ്രാഹിമിന്റെ 2835 കോടി രൂപയുടെ സ്വത്തുവകകള്‍ മരവിപ്പിച്ചു

image മുംബൈ സ്‌ഫോടന പരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ്‌ ഇബ്രാഹിമിന്റെ 45 കോടി ഡോളറിന്റെ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകള്‍ മരവിപ്പിച്ചതായി ബ്രിട്ടീഷ്‌ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം സാമ്പത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയശേഷമായിരുന്നു നടപടി. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടനിലുള്ള വാര്‍വിക്ഷറിലെ ഹോട്ടലും ബര്‍മിങ്ങാമിനടുത്ത്‌ മിസ്ലന്‍ഡ്‌സിലെ വസതികളും പൂട്ടി മുദ്രവച്ചു. യുകെ ട്രഷറി വകുപ്പ്‌ കഴിഞ്ഞമാസം പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ച്‌ ധനികരായ കുറ്റവാളികളില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനമാണ്‌ ദാവൂദിന്‌. കൊളംബിയയിലെ ലഹരിമരുന്ന മാഫിയാത്തലവന്‍ പാബ്ലോ എസ്‌കോബാറിനാണ്‌ ഒന്നാംസ്ഥാനം. ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്‌തി ദാവൂദിനുണ്ട്‌. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ മരവിപ്പിച്ചിരുന്നു.