Breaking News

Trending right now:
Description
 
Sep 14, 2017

പെട്രോള്‍ വില കൂടുന്നതിനെതിരെ 22ന്‌ കരിദിനം

image പെട്രോള്‍വില ഏറ്റവും വര്‍ധിച്ചിട്ടും പ്രതിഷേധിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയാറാകാത്ത സാഹചര്യത്തില്‍ പൊതുജനം സ്വയം പ്രതിഷേധിക്കുന്നു. ഇതുസംബന്ധിച്ച്‌ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചരണം തുടങ്ങി. 22ന്‌ പൊതുജനം കരിദിനമായി ആചരിക്കും. അന്നേദിവസം കറുത്ത ബാഡ്‌ജ്‌ അല്ലെങ്കില്‍ കറുത്ത വസ്‌ത്രം ധരിക്കല്‍, വാഹനങ്ങളില്‍ കറുത്ത കൊടി, പൊതുസ്ഥലങ്ങളില്‍ കറുത്ത ബാഡ്‌ജ്‌ വിതരണം തുടങ്ങിയവ നടപ്പാക്കാനാണ്‌ തീരുമാനം. പെട്രോള്‍ പമ്പില്‍ വാഹന ഉടമകള്‍ക്ക്‌ കറുത്ത്‌ ബാഡ്‌ജ്‌ വിതരണം ചെയ്യല്‍ എന്നിവയും ഉണ്ടാകും. പ്രതികരിക്കാന്‍ താല്‍പര്യമുള്ളവര്‍ രംഗത്തുവരണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്‌. ഇനിയുള്ള തലമുറകള്‍ക്കുവേണ്ടിയാണ്‌ പ്രതിഷേധം എന്നും വ്യക്തമാക്കുന്നു.