Breaking News

Trending right now:
Description
 
Sep 14, 2017

കോട്ടയം നാഗമ്പടത്ത്‌ വീണ്ടും അപകടം: ബൈക്ക്‌ യാത്രികന്‍ മരിച്ചു

image നാഗമ്പടത്ത്‌ ടിപ്പര്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനുവാണ്‌ മരിച്ചത്‌. എംസി റോഡില്‍ വ്യാവാഴ്‌ച രാവിലെ എട്ടുമണിയോടെയാണ്‌ അപകടം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മൂന്നുമാസത്തിനിടെ നാഗമ്പടത്തുണ്ടാകുന്ന നാലാമത്തെ അപകടമാണിത്‌. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു കോട്ടയത്തിനു വരുകയായിരുന്ന ബൈക്കില്‍ എതിരെവന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പെട്ട യാത്രികന്‍ സംഭവസ്ഥലത്തു മരിച്ചു. നാഗമ്പടത്തെ നിലവിലുള്ള പാലത്തിനോട്‌ ചേര്‍ന്ന്‌ പുതിയ പാലത്തിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത്‌ വാഹനക്കുരുക്ക്‌ ഏറുകയാണ്‌. ഇവിടെ റോഡ്‌ തകര്‍ന്നുകിടക്കുന്നതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. വ്യാഴാഴ്‌ച രാവിലെ കനത്ത മഴയുണ്ടായിരുന്നതും അപകടത്തിനു കാരണമായി.