Breaking News

Trending right now:
Description
 
Sep 14, 2017

ന്യൂയോര്‍ക്ക്‌ ഫാഷന്‍ വീക്കില്‍ നിറവയറുമായി മോഡല്‍

image ന്യൂയോര്‍ക്ക്‌ ഫാഷന്‍ വീക്കിലെ റാംപില്‍ മോഡലുകളെ കടത്തിവെട്ടി ഗര്‍ഭിണിയുടെ പ്രകടനം. എട്ടുമാസം ഗര്‍ഭിണിയായ മയാ റുത്‌ ലീ ആണ്‌ നിറവയറുമായി എത്തി ന്യൂയോര്‍ക്ക്‌ ഫാഷന്‍ വീക്കിനെ ഞെട്ടിച്ചത്‌. കാണികള്‍ക്ക്‌ ഇത്‌ അത്ഭുതകാഴ്‌ചയായിരുന്നു. ഗര്‍ഭിണി ഇതോടെ താരമാവുകയും ചെയ്‌തു. കൃത്യമായ അളവുകളില്‍ വസ്‌ത്രധാരണംചെയ്‌ത്‌ തുളുമ്പുന്ന സൗന്ദര്യവുമായി എത്തിയ മോഡലുകള്‍ ഗര്‍ഭിണിയായ മോഡലിനു മുമ്പില്‍ ആരുമല്ലാതായി. നിറവയര്‍ ഭാഗികമായി കാണാവുന്ന വസ്‌ത്രംധരിച്ചാണ്‌ മയാ റുത്‌ ലീ റാംപില്‍ എത്തിയത്‌. മൈക്ക്‌ എക്‌ഹാസിനും സൂ ലാറ്റയുമാണ്‌ ഇവര്‍ക്കായി വസ്‌ത്രം ഡിസൈന്‍ ചെയ്‌തത്‌. വോഗ്‌ റണ്‍വേയുടെ നിക്കോള്‍ ഫിലിപ്‌സ്‌ മോഡല്‍ മയാ റുത്‌ ലീയുടെ ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ്‌ റാംപ്‌ ഗര്‍ഭിണിയെ ലോകം അറിഞ്ഞത്‌.