Breaking News

Trending right now:
Description
 
Sep 14, 2017

2024, 2028 ഒളിമ്പിക്‌സ്‌ വേദികള്‍ പ്രഖ്യാപിച്ചു

image ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ 2024ലും അമേരിക്കയുടെ സ്വന്തം നഗരമായ ലോസ്‌ ആഞ്ചലസില്‍ 2028ലും ഒളിമ്പിക്‌സ്‌ നടത്തുമെന്നു രാജ്യാന്തര ഒളിമ്പിക്‌സ്‌ കമ്മിറ്റി പ്രഖ്യാപിച്ചു. ഇതാദ്യമായാണ്‌ രണ്ടുവേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്‌. ഇരു നഗരങ്ങളിലും ഇതു മൂന്നാംതവണയാണ്‌ ഒളിമ്പിക്‌സിനു വേദിയാകുന്നത്‌. നേരത്തെ 2024ലേത്‌ ലോസ്‌ ആഞ്ചലസിലും 2028ലേത്‌ പാരീസിലുമാണ്‌ നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്‌. എന്നാല്‍, പാരിസില്‍ നടന്ന ഒളിമ്പിക്‌സിന്റെ 100-ാം വാര്‍ഷികം 2024ല്‍ ആണെന്നതാണ്‌ പുതിയ തീരുമാനത്തിനു പിന്നില്‍. ഇരുനഗരങ്ങളെയും സംബന്ധിച്ച്‌ ഇതു ചരിത്രപ്രധാനമായ നേട്ടാമാണെന്നു രാജ്യാന്തര ഒളിമ്പിക്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ ബാച്ച്‌ പറഞ്ഞു. പാരീസ്‌ മേയര്‍ ആനി ഹിഡാല്‍ഗോ, ലോസ്‌ ആഞ്ചലസ്‌ മേയര്‍ എറിക്‌ ഗാരറ്റ്‌ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2020ലെ ഒളിമ്പിക്‌സിന്‌ ജപ്പാന്‍ നഗരമായ ടോക്കിയോയാണ്‌ ആതിഥേയത്വംവഹിക്കുന്നത്‌.