Breaking News

Trending right now:
Description
 
Sep 14, 2017

പെട്രോള്‍ വില: ഇടപെടില്ലെന്നു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

image പെട്രോള്‍, ഡീസല്‍ വില ദിവസവും വര്‍ധിക്കുമ്പോഴും ഒന്നും ചെയ്യാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം. മൂന്നുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതു രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തിയതോടെയാണ്‌ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തുവന്നത്‌. ദിവസവും വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു നല്‍കിയിട്ടുള്ള അധികാരത്തില്‍ ഇടപെടില്ലെന്നും ദിവസവില കമ്പനികള്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യ്‌ക്തമാക്കി. ഇന്നലെ രാജ്യതലസ്ഥാനത്ത്‌ 70.38 രൂപയും, മുംബൈയില്‍ 79.48 രൂപയും, ചെന്നൈയില്‍ 61.84 രൂപയും കേരളത്തില്‍ 73.20 രൂപയുമാണ്‌ പെട്രോള്‍വില. പെട്രോള്‍ ഉത്‌പന്നങ്ങളുടെ വില. പെട്രോള്‍, ഡീസല്‍വില സര്‍വകാല റിക്കാര്‍ഡിനു അടുത്തു എത്തിയിരിക്കുമ്പോഴാണ്‌ ജനങ്ങളെ അവഗണിച്ചു കേന്ദ്രം നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. വില വിദേശത്തു കുറഞ്ഞാല്‍ ഇവിടെയും കുറയുമെന്നാണ്‌ മന്ത്രിയുടെ നിലപാട്‌. അമേരിക്കയില്‍ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകള്‍ അടിച്ചതുമൂലം എണ്ണ ശുദ്ധീകരണ ശാലകള്‍ അടച്ചിട്ടു. ഇതുമൂലം പെട്രോള്‍വില 18 ശതമാവും ഡീസല്‍വില 20 ശതമാവും കൂടി. ഇതാണ്‌ വിലകൂടാന്‍ കാരണം. എണ്ണക്കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നും മന്ത്രി പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മുഖ്യപങ്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ്‌. ലിറ്ററിന്‌ 20 രൂപയ്‌ക്കു കിട്ടുന്ന ക്രൂഡോയിലിനു സംസ്‌കരണ, ഗതാഗതച്ചെലവുകള്‍കൂടി ചേര്‍ത്തു 30 രൂപയ്‌ക്കു വില്‍ക്കാനാവും. എന്നാല്‍, നികുതിക്കുമേല്‍ നികുതികള്‍ ചേരുമ്പോള്‍ തുക ക്രമാതീതമായി വര്‍ധിക്കുന്നായാണ്‌ കാണുന്നത്‌. പെട്രോളിയം ഉത്‌പന്നങ്ങളുടെ വില ഇത്രയേറെ വര്‍ധിച്ചിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിഷേധിക്കാന്‍ തയാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്‌. എന്തിനും ഏതിനും സമരരംഗത്ത്‌ ഇറങ്ങുന്ന ഇത്തരക്കാരുടെ ശൗര്യം എവിടെയൊളിച്ചുവെന്ന ചോദ്യവും ജനത്തിനുണ്ട്‌.