Breaking News

Trending right now:
Description
 
Sep 13, 2017

ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍:ന്യൂജേഴ്‌സിയില്‍ ഓഫിസ്‌ ആരംഭിച്ചു

image ന്യൂജേഴ്‌സി: ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ അഞ്ചു മുതല്‍ ഏവുവരെ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ന്യൂജേഴ്‌സിയില്‍ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി.നായര്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ നടത്തിപ്പിനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനുമാണ്‌ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചതെന്നു മീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍ പറഞ്ഞു. 1107 St.Georges Ave, Colonia NJ 07067 എന്നതാണ്‌ ഓഫിസിന്റെ വിലാസം. വിവിധ കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായി സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളെ ഫൊക്കാനയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നു, പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നു. ഇതിനോടകം നിരവധി കണ്‍വന്‍ഷന്‍ കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കികഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ റജിസ്‌ട്രേഷന്‍ കിക്കോഫുകള്‍ നടത്തിവരുന്നു. റീജിയനുകള്‍ ശക്തമാകുന്നു. അതിനായി ന്യൂജേഴ്‌സിയില്‍ തുറന്ന ഫൊക്കാനയുടെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ഷാജി വര്‍ഗീസ്‌ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌- fokanaconvention2017 18@gmail.com