Breaking News

Trending right now:
Description
 
Sep 12, 2017

ഏഴ്‌ എംപിമാരും 98 എംഎല്‍എമാരും നിരീക്ഷണത്തില്‍

image ഏഴ്‌ ലോക്‌ സഭാ അംഗങ്ങളുടെയും വിവിധ സംസ്ഥാനങ്ങിലെ 98 എംഎല്‍എമാരുടെയും സ്വത്ത്‌ ക്രമാതീതമായി വര്‍ധിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ്‌ (സിബിഡിടി) കണ്ടെത്തി. ഇവരെ നിരീക്ഷിച്ചുവരുകയാണെന്ന്‌ സിബിഡിടി സത്യവാങ്‌മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു. ആരോപണ വിധേയരായവരുടെ പേരും ആസ്‌തിവിവരങ്ങളും രഹസ്യരേഖയായി ഇന്നു കോടതിക്കു കൈമാറും. ലോക്‌ പ്രഹരി എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌. മൊത്തം 26 ലോക്‌സഭാ അംഗങ്ങള്‍ക്കും 11 രാജ്യസഭാംഗങ്ങള്‍ക്കും 257 എംഎല്‍എമാര്‍ക്കും ആസ്‌തിയിലുണ്ടായ വര്‍ധന പരിശോധിക്കണമെന്നാണ്‌ ഹര്‍ജിയിലെ ആവശ്യം. സിബിഡിടി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങളാണ്‌ സത്യവാങ്‌മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. തിരഞ്ഞെടുപ്പ്‌ സമയത്ത്‌ നല്‍കിയ കണക്കുകളില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ ഇവരുടെ സ്വത്ത്‌ വലിയതോതില്‍ വര്‍ധിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അതേസമയം, തിരഞ്ഞെടുപ്പു സമയത്ത്‌ നല്‍കുന്ന സ്വത്ത്‌ സമ്പാദ്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ അതിനെക്കുറിച്ച്‌ പരിശോധിക്കാത്തതെന്തെന്നായിരുന്നു ഹര്‍ജി പരിഗണിച്ച ജെസ്റ്റീസ്‌ ജെ.ചെലമേശ്വര്‍ സര്‍ക്കാരിനോട്‌ ചോദിച്ചത്‌. നികുതി റിട്ടോണംും സത്യവാങ്‌ മൂലത്തിലെ വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്തപ്പോള്‍ കൂടുതല്‍ അന്വേഷണമെന്നതാണ്‌ രീതി. ഇപ്പോള്‍ പൊരുത്തക്കേട്‌ കണ്ടെത്തിയ കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നു സിബിഡിടി വ്യക്തമാക്കി.