Breaking News

Trending right now:
Description
 
Sep 12, 2017

മണര്‍കാട്‌ പള്ളിയിലും ക്ഷേത്രത്തിലും കേന്ദ്രമന്ത്രി കണ്ണന്താനം പ്രാര്‍ഥന നടത്തി

image കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം കോട്ടയം മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലും മണര്‍കാട്‌ ഭഗവതി ക്ഷേത്രത്തിലും എത്തി പ്രാര്‍ഥന നടത്തി. മണര്‍കാട്ട്‌ കാരോട്ടെ പള്ളിയിലാണ്‌ ആദ്യം എത്തി പ്രാര്‍ഥന നടത്തിയത്‌. പിന്നീട്‌ സെമിത്തേരിയില്‍ ഭാര്യാമാതാവിന്റെ കല്ലറ സന്ദര്‍ശിച്ചു. ഭാര്യ ഷീലയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നാണ്‌ ഭഗവതി ക്ഷേത്രത്തിലെത്തിയത്‌. പള്ളിയിലും ക്ഷേത്ത്രതിലും കേന്ദ്രമന്ത്രിക്ക്‌ സ്വീകരണം ഒരുക്കിയിരുന്നു. ബിജെപി കേരളത്തില്‍ കൂടുതല്‍ സൂറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ്‌ കണ്ണന്താനത്തിന്‌ കേന്ദ്രമന്ത്രിപദവി നല്‍കിയതെന്നു ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്‌. ഒരു കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതുകൊണ്ടുമാത്രം കേരളം ബിജെപി പിടിച്ചെടുക്കുമെന്നു കരുതുന്നില്ലെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ.എം.മാണി കോട്ടയത്ത്‌ പ്രതികരിച്ചു. മതേതര മനസാണ്‌ കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്‌. കേന്ദ്രമന്ത്രിയായി അല്‍ഫോന്‍സ്‌ കണ്ണന്താനം വന്നതു നല്ലകാര്യമാണ്‌. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയാശംസ നേരുന്നുവെന്നും കെ.എം.മാണി പറഞ്ഞു.