Breaking News

Trending right now:
Description
 
Sep 12, 2017

ഭിന്നശേഷിക്കാര്‍ക്കായി ആംഗ്യഭാഷയില്‍ കുര്‍ബാന അര്‍പ്പിച്ചു

image സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട്‌ സെന്റ്‌ തോമസ്‌ പള്ളിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ആംഗ്യഭാഷയില്‍ ആദ്യമായി കുര്‍ബാന അര്‍പ്പണം നടന്നു. ഭിന്നശേഷിക്കാര്‍ക്ക്‌ ആധ്യാത്മിക ശുശ്രൂഷ നല്‍കുകയെന്ന സഭയുടെ കടമയാണെന്നു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കുര്‍ബാനയ്‌ക്കിടെ അറിയിച്ചു. ഫാ.ബിജു മൂലക്കരയാണ്‌ ആംഗ്യഭാഷയില്‍ കുര്‍ബാന അര്‍പ്പിച്ചത്‌. ഫാ.ജോര്‍ജ്‌ കളരിമുറിയിലിന്റെ വചന സന്ദേശവും ആംഗ്യഭാഷയിലായിരുന്നു. വചനവായനയും ഗാനങ്ങളും ആംഗ്യഭാഷയിലൂടെ പകര്‍ന്നു നല്‍കാന്‍ ബ്രദര്‍ ബിജു തേര്‍മഠം, സിസ്റ്റര്‍ അഭയ, സ്റ്റാന്‍ലി തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും നിന്ന്‌ ഇരുന്നൂറോളം ഭിന്നശേഷിക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു. പ്രത്യേകം പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ കൂടുതല്‍ പള്ളികളിലേക്ക്‌ ഭിന്നശേഷിക്കാര്‍ക്കുള്ള കുര്‍ബാന വ്യാപിപ്പിക്കാനാണ്‌ തീരുമാനം.