Breaking News

Trending right now:
Description
 
Sep 12, 2017

വിവാദ പ്രസംഗം: ശശികലയ്‌ക്കെതിരെ കേസെടുത്തു

image മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയ്‌ക്കെതിരെ പറവൂര്‍ പൊലീസ്‌ കേസ്‌ എടുത്തു. വി.ഡി.സതീശന്‍ എംഎല്‍എ ഡിജിപിക്കു നല്‍കിയ പരാതിയിലാണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌. ആലുവ റൂറല്‍ എസ്‌പി എ.വി.ജോര്‍ജിനാണ്‌ അന്വേഷണ ചുമതല. ഹിന്ദു ഐക്യവേദി പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന സമ്മേളനത്തിലാണ്‌ ശശികല വിവാദ പ്രസംഗം നടത്തിയത്‌. അതേസമയം, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയ്‌ക്കെതിരെ കേസ്‌ എടുത്തത്‌ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. പറയാത്ത കാര്യവും ചെയ്യാത്ത കുറ്റവും ആരോപിച്ചുള്ള ഈ നടപടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ശശികലയ്‌ക്ക്‌ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അംഗീകാരം കണ്ട്‌ വിളറിപൂണ്ടാണ്‌ കേസ്‌ എടുപ്പിച്ചതെന്നു കുമ്മനം വ്യക്തമാക്കി.