Breaking News

Trending right now:
Description
 
Sep 12, 2017

ആക്രികച്ചവടക്കാരന്‌ വീട്ടമ്മ നല്‍കിയ പെട്ടിയില്‍ 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍

image കണ്ണൂരിലെ വീട്ടമ്മ ആക്രികച്ചവടക്കാരന്‌ നല്‍കിയ ഇരുമ്പു പെട്ടിയില്‍ 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍. മൂന്നുസ്‌ത്രീകള്‍ മാത്രം താമസിക്കുന്ന പഴയ വീട്ടിലെ ആക്രിസാധനങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്‌തപ്പോഴാണ്‌ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി കൈമോശംവന്നത്‌. ഇവരിലൊരു സ്‌ത്രീ ആക്രിക്കച്ചവടക്കാരന്‌ ഇവയെല്ലാം പെറുക്കിക്കൊടുക്കുകയായിരുന്നു. പുതിയ വീട്ടിലേക്ക്‌ മാറിയപ്പോഴാണ്‌ ഇങ്ങനെ ചെയ്‌തത്‌. കൂട്ടത്തിലെ മുതിര്‍ന്ന്‌ സ്‌ത്രീ കള്ളന്മാരെ പേടിച്ചു നാളുകള്‍ക്കുമുമ്പ്‌ ഒളിപ്പിച്ചുവച്ച സ്വര്‍ണഭരണങ്ങളായിരുന്നു ഇവ. ആക്രിക്കച്ചവടക്കാരന്‍ പോയശേഷം വീട്ടിലുണ്ടായിരുന്ന ഏഴു സ്വര്‍ണവളകള്‍ കാണുന്നില്ലെന്നു മനസിലാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആക്രിക്കടയിലെത്തിയ പൊലീസ്‌ കുന്നുകൂടിക്കിടക്കുന്ന സാധനങ്ങളെല്ലാം പുറത്തെടുത്ത്‌ു പരിശോധിക്കുന്നതിനിടെയാണ്‌ ഇരുമ്പുപെട്ടി കണ്ടെത്തിയത്‌. തുറന്നുനോക്കിയപ്പോള്‍ ആക്രികച്ചവടക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടി. പെട്ടിയില്‍ വളകള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍. നാല്‍പതിനായിരം രൂപയും പെട്ടിയില്‍ കണ്ടെത്തി. പെട്ടിയില്‍ സ്വര്‍ണാഭരണങ്ങളും പണവും വച്ചിരുന്ന കാര്യം ഇവര്‍ മറന്നുപോയതാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌.