Breaking News

Trending right now:
Description
 
Sep 12, 2017

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 23ന്‌

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 23ന്‌ ന്യൂറോഷലിലെ ആല്‍ബര്‍ട്ട്‌ ലിണാര്‍ഡ്‌ സ്‌കൂളില്‍ (25 Gerada Ln, New Rochelle, NY 10804) വിവിധ പരിപാടികളോടെ നടത്തും. രാവിലെ 11 മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ പരിപാടി. ചെണ്ടമേളം, ശികാരിമേളം, താലപ്പൊലി എന്നിവയോടെ മാവേലിയെ വരവേല്‍ക്കും. അത്തപ്പൂക്കളം, തിരുവാതിരകളി, പുലിക്കളി തുടങ്ങിയ നിരവധി പുതുമയാര്‍ന്ന പരിപാടികള്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ ഉണ്ടാകും. അമ്പതു പേര്‍ പങ്കെടുക്കു്‌ന ശികാരിമേളം ഇത്തവണത്തെ പ്രത്യേകതയാണ്‌. അമേരിക്കയില്‍ ആദ്യമായി പിന്നല്‍തിരുവാതിരയും അവതരിപ്പിക്കും. മേരിക്കയിലെ പ്രശസ്‌ത പിന്നണിഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേള, വിവിധ ഡാന്‍സുകള്‍, മിമിക്രി തുടങ്ങിയ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്‌. കേരളീയ സംസ്‌കാരവും കലകളും മലയാളഭാഷയും പുത്തന്‍തലമുറകളിലേക്ക്‌ പകര്‍ന്നുകൊടുക്കുകയാണ്‌ ആഘോഷത്തിന്റെ ലക്ഷ്യം. ഓണാഘോഷ പരിപാടികളിലേക്ക്‌ വെസ്റ്റ്‌ ചെസ്റ്റര്‍ നിവാസികളായ മലയാളികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ടെറന്‍സണ്‍ തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, ജോയിന്റ്‌ സെക്രട്ടറി ലിജോ ജോണ്‍, ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.ഫിലിപ്പ്‌ ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.