Breaking News

Trending right now:
Description
 
Sep 11, 2017

വാഹനത്തില്‍ തലയിടിച്ച്‌ മാര്‍പാപ്പയ്‌ക്ക്‌ പരുക്ക്‌

image ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ പര്യടനത്തിനിടെ പോപ്‌മൊബീലിന്റെ കമ്പിയില്‍ തലയിടിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയ്‌ക്കു നിസാര പരുക്കേറ്റു. മുഖത്തിന്റെ ഇടതുഭാഗമാണ്‌ ഇടിച്ചത്‌. ഇടതുകവിളിനും കണ്‍പോളയ്‌ക്കും ക്ഷതമേറ്റു. ചതവേറ്റഭാഗത്തുനിന്നു അല്‌പം രക്തംപൊടിഞ്ഞു. സുരക്ഷാമേധാവി ഉടന്‍തന്നെ കൈലേസുകൊണ്ട്‌ രക്തംതുടച്ച്‌ ഐസ്‌ ഉപയോഗിച്ചുള്ള ചികിത്സനല്‍കി. ജനങ്ങളെ അഭിവാദ്യം ചെയ്‌തു തിരക്കിലൂടെ നീങ്ങുന്നതിനിടെ വാഹനം പെട്ടെന്നു നിര്‍ത്തിയതാണ്‌ അപകടകരാണമായത്‌. ബാലന്‍സ്‌ നഷ്ടപ്പെട്ടതോടെ മാര്‍പാപ്പ വാഹനത്തിന്റെ കമ്പിയില്‍ചെന്നു തട്ടിനിന്നു. പരുക്ക്‌ സാരമുള്ളതല്ലെന്നു വത്തിക്കാന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എനിക്കൊരു ഇടികിട്ടിയെന്നും സുഖമായിരിക്കുന്നുവെന്നായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. അഞ്ചുദിവസം നീണ്ടുനിന്ന മാര്‍പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ഇന്നലെ സമാപിച്ചു.