Breaking News

Trending right now:
Description
 
Sep 11, 2017

ഭാഗ്യദേവത കനിഞ്ഞു; യുഎഇ മലയാളിക്ക്‌ 12 കോടി

image അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ്‌ ടിക്കറ്റ്‌ നറുക്കൊടുപ്പില്‍ 12.2 കോടിയോളം രൂപ (70 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചത്‌ പെരുമ്പാവൂര്‍ സ്വദേശി മാത്യുവര്‍ക്കിക്കും (58) രണ്ടു സുഹൃത്തുക്കള്‍ക്കും. അല്‍ഐനിയെ കമ്പനിയില്‍ ജോലി ചെയ്യുന്ന മാത്യു ഇപ്പോള്‍ നാട്ടിലാണ്‌. ടിക്കറ്റ്‌ തുകയായ 500 ദിര്‍ഹത്തില്‍ പകുതി മാത്യുവാണ്‌ മുടക്കിയത്‌. ബാക്കി തുക സുഹൃത്തുക്കളും. മാത്യുവിന്റെ പേരിലാണ്‌ ടിക്കറ്റ്‌ എടുത്തത്‌. 17നു യുഎഇയില്‍ എത്തിയശേഷം മാത്യു സമ്മാനം കൈപ്പറ്റും. മാത്യു നാട്ടിലായിരുന്നതിനാല്‍ ലോട്ടറിയടിച്ച വിവരം ബന്ധപ്പെട്ടവര്‍ ഫോണില്‍ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ തകരാറിലായതിനാല്‍ കഴിഞ്ഞില്ല. ആറുമാസത്തിനകം ടിക്കറ്റ്‌ ഹാജരാക്കിയില്ലെങ്കില്‍ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനു കൈമാറായിരുന്നു തീരുമാനം. ബന്ധുക്കള്‍ മുഖാന്തിരമാണ്‌ ലോട്ടറിയടിച്ചവിവരം മാത്യു അറിഞ്ഞത്‌.