Breaking News

Trending right now:
Description
 
Sep 11, 2017

എതിര്‍ക്കുന്നവരെ രാജ്യത്ത്‌ ഇല്ലാതാക്കുന്നുവെന്ന്‌ ഇറോം ശര്‍മിള

image എതിര്‍പ്പു പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥ രാജ്യത്ത്‌ വര്‍ധിച്ചുവരുകയാണെന്നു മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിള വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാക്തീകരണ വിഭാഗം കോട്ടയത്ത്‌ സംഘടിപ്പിച്ച ആത്മഹത്യാ പ്രതിരോധ ദിനാചരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ബ്രിട്ടീഷ്‌ ഭരണം അവസാനിപ്പിച്ചിട്ടും ഇപ്പോഴും കൊളോണിയല്‍ ശൈലിയിലാണ്‌ രാജ്യത്തെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുനനത്‌. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന്‌ അഭിമാനിക്കുമ്പോഴും ഒട്ടേറെ ഇടങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളും സ്‌ത്രീകളും കുട്ടികളും പീഡനം അനുഭവിക്കുന്നുണ്ട്‌. ആത്മഹത്യ ഒഴിവാക്കാന്‍ ഒരു സ്വാന്തനസ്‌പര്‍ശം മതി. കേരളീയര്‍ക്കിടയില്‍ ആത്മഹത്യ ഏറുന്നു. അതിന്റെ കാരണവും പരിഹാരവും കണ്ടെത്തേണ്ടതുണ്ട്‌. ഇന്ത്യ വിഷമഘട്ടത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. വര്‍ഗീയ കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ അത്‌ അധികാരം കൊയ്യാളാനുള്ള മാര്‍ഗമായി കാണുന്നു. അവര്‍ മരണസംസ്‌കാരം പിന്തുടരുകയാണെന്നും ഇറോം വ്യക്തമാക്കി. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.