Breaking News

Trending right now:
Description
 
Sep 11, 2017

വിവാദ പ്രസംഗം: ശശികലയ്‌ക്കെതിരെ പരാതി

image പ്രകോപനപരവും മതസ്‌പര്‍ധ സൃഷ്ടിക്കുന്നതുമായ പ്രസംഗം നടത്തിയെന്നാരോപിച്ചു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയ്‌ക്കെതിരെ വി.ഡി.സതീശന്‍ എംഎല്‍എ ഡിജിപിക്കു പരാതി നല്‍കി. ഹിന്ദു ഐക്യവേദി പറവൂരില്‍ നടത്തിയ ഹിന്ദു സ്വാഭിമാന റാലിയെ തുടര്‍ന്നുള്ള സമ്മേളനത്തിലാണ്‌ ശശികല വിവാദ പ്രസംഗം നടത്തിയത്‌. മതേതര എഴുത്തുകാര്‍ ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്‌ജയഹോമം നടത്തുന്നതാണ്‌ നല്ലത്‌. അല്ലെങ്കില്‍ ഗൗരി ലങ്കേഷിനുണ്ടായ അനുഭവം അവര്‍ക്കുമുണ്ടാകും. ആര്‍എസ്‌എസിനെ എതിര്‍ക്കാത്ത എഴുത്തുകാരുടെ പേരൊന്നു തരുമോ. ആര്‍എസ്‌എസിനെതിരെ ലേഖനമെഴുതാത്തവര്‍, ഹിന്ദുത്വത്തിനെതിരെ പഴിപറയാത്തവര്‍ ആരാണുള്ളത്‌? എന്നാലേ കാശുകിട്ടൂ. ആംഗീകാരം കിട്ടൂ. അവാര്‍ഡ്‌ കിട്ടു. നൂറ്റുക്കു തൊണ്ണൂറും അങ്ങനെതന്നെയല്ലേ. അങ്ങനെ കൊന്നൊടുക്കിയാല്‍പിന്നെ എഴുത്തുകാര്‍ എന്നൊരു വര്‍ഗം ഉണ്ടാകില്ല. അസത്യമായത്‌ എന്തെങ്കിലും ഹൈന്ദവസമൂഹം പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു പറയാം. ചൂണ്ടിക്കാണിക്കാണിക്കാം. തെറ്റുകള്‍ പറയാം. പക്ഷേ, തെറ്റെല്ലാം ഹിന്ദുവിന്റേതാണെന്നു പറഞ്ഞ്‌ അടച്ചാക്ഷേപിക്കുന്നത്‌ അവസാനിപ്പിച്ചേ പറ്റൂ. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ ആദ്യം സംഘപരിവാറിനെയാണ്‌ എതിര്‍ക്കേണ്ടത്‌-ശശികല വ്യക്തമാക്കി.