Breaking News

Trending right now:
Description
 
Sep 10, 2017

നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം

image നടന്‍ ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറമ്പിലെ വീടിനുനേരെ സാമൂഹിക വിരുദ്ധര്‍ കരി ഓയില്‍ ഒഴിച്ചു. വീട്ടില്‍ ആള്‍ താമസം ഇല്ലായിരുന്നു. ഞായറാഴ്‌ച രാവിലെയാണ്‌ സംഭവം അറിയുന്നത്‌. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്‌ പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്ത്‌ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ്‌ വീടിനു നേരെ കരി ഓയില്‍ പ്രയോഗം നടന്നത്‌. അതേസമയം, പെയിന്റടിക്കാര്‍ ആരെങ്കിലുമാവാം കരി ഓയില്‍ ഒഴിച്ചതെന്നു ശ്രീനിവാസന്‍ പരിഹസിച്ചു. സംഭവത്തില്‍ ആരെയും സംശയിക്കുന്നില്ല. പൊലീസില്‍ പരാതി പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ദിലീപ്‌ തെറ്റു ചെയ്‌തിട്ടില്ലെന്നു ഉറച്ചുവിശ്വസിക്കുന്നു. ദിലീപ്‌ ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും എന്നായിരുന്നു ശ്രീനിവാസന്‍ കഴിഞ്ഞദിവസം പറഞ്ഞത്‌. അച്ഛന്‌ ശ്രാദ്ധമൂട്ടാന്‍ ദിലീപിന്‌ രണ്ടുമണിക്കൂര്‍ കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന്‌ തിരികെ എത്തിയ ദിലീപിനെ കാണാന്‍ ഒട്ടേറെ താരങ്ങള്‍ ജയിലില്‍ എത്തി. ഇതിനു പിന്നാലെയാണ്‌ ദിലീപിന്‌ പിന്തുണയുമായി ശ്രീനിവാസന്‍ രംഗത്ത്‌ എത്തിയത്‌.