Breaking News

Trending right now:
Description
 
Sep 10, 2017

പി.സി.ജോര്‍ജിന്റെ പരസ്യാക്ഷേപം മാനഹാനിയുണ്ടാക്കിയെന്ന്‌ നടി

image പി.സി.ജോര്‍ജ്‌ എംഎല്‍എ പരസ്യമായി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കു മാനഹാനിയുണ്ടാക്കിയെന്നു ആക്രമണത്തിനു ഇരയായ നടി പൊലീസിനു മൊഴിനല്‍കി. ഈ പരാമര്‍ശങ്ങള്‍ തനിക്കെതിരായ പ്രചാരണത്തിന്‌ ചിലര്‍ ഉപയോഗിക്കുകയും ചെയ്‌തു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു പി.സി.ജോര്‍ജ്‌ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയിലാണ്‌ നെടുമ്പാശേരി പൊലീസ്‌ മൊഴി രേഖപ്പെടുത്തിയത്‌. സിഐ പി.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടിയുടെ വസതിയില്‍ എത്തിയാണ്‌ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ മനുഷ്യ മനസാക്ഷിയുണര്‍ന്നപ്പോള്‍ അതിക്രമത്തിന്‌ ഇരയായ തന്റെ പ്രതിഛായ കളങ്കപ്പെടുത്താന്‍ ചില ജനപ്രതിനിധികള്‍ ശ്രമിച്ചത്‌ തന്നെ മാനസികമായി തളര്‍ത്തി. കുറ്റം ചെയ്‌തവരെ സഹായിക്കുന്ന നിലപാടാണ്‌ ഇവര്‍ സ്വീകരിച്ചത്‌. ഇത്തരം പ്രസ്‌താവനകള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും നടി മൊഴിയില്‍ ആവശ്യപ്പെട്ടു.