Sep 10, 2017
ഇറോം ശര്‍മിള ഇന്ന് കോട്ടയത്ത് പ്രസംഗിക്കും
മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള ഇന്ന് കോട്ടയത്ത് പ്രസംഗിക്കും.
ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ആത്മഹത്യാ പ്രതിരോധ
ദിനാചരണ സമ്മേളനത്തിലാണ് ഇറോം പ്രസംഗിക്കുന്നത്. ആത്മഹത്യയിലേക്കു
തള്ളിവിടുന്ന സാമൂഹിക, സാംസ്കാരിക പരിതോവസ്ഥ-എന്നതാണ് വിഷയം.
ഓര്‍ത്തഡോക്സ് സഭാ അതിജീവന പുരസ്കാരം ഇറോം ശര്‍മിളയ്ക്ക് പരിശുദ്ധ
ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവ സമ്മാനിക്കും.
അത്മഹത്യാ പ്രതിരോധ സന്ദേശം ഉള്‍ക്കൊള്ളുന്ന ടാഗ്-ഹ്രസ്വചിത്രത്തിന്റെ
ആദ്യ പ്രദര്‍ശനവും നടക്കും. സമ്മേളനത്തിനു മുന്നോടിയായി കോട്ടയം ഗാന്ധി
സ്ക്വയറില്‍ സന്ദേശ മാര്ത്തണിന്റെ ഫ്ളാഗ് ഓഫ് ജില്ലാ പൊലീസ് മേധാവി
വി.എം.മുഹമ്മദ് റഫീക്ക് നിര്‍വഹിക്കും.