Breaking News

Trending right now:
Description
 
Sep 10, 2017

കാഷ്‌മീരില്‍ ഭീകരനെ വെടിവച്ചുകൊന്നു

image വടക്കന്‍ കാഷ്‌മീരിലെ സോപോര്‍ പട്ടണത്തില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്നു വിവരം ലഭിച്ച സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിവയ്‌ക്കുകയായിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിലാണ്‌ ഭീകരന്‍ കൊല്ലപ്പെട്ടത്‌. കൊല്ലപ്പെട്ട ഭീകരനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒളിത്താവളത്തില്‍നിന്നു രക്ഷപ്പെട്ട മറ്റു ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്‌. ഇതിനിടെ ജമ്മുകാഷ്‌മീരിലെ പുഞ്ചില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ബലോനി മേഖലയിലെ ഗ്രാമത്തില്‍ പാക്ക്‌ ഷെല്ലുകള്‍ വീണു ഒരു നാട്ടുകാരന്‌ പരുക്കേറ്റു. ഇന്നലെ രാവിലെ പത്തരയോടെയാണ്‌ പാക്ക്‌ ഭടന്മാര്‍ വെടിവയ്‌പും ഷെല്ലാക്രമണവും ആരംഭിച്ചതെന്നാണ്‌ സൈന്യത്തിന്റെ റിപ്പോര്‍ട്ട്‌.