Breaking News

Trending right now:
Description
 
Sep 10, 2017

മുന്‍കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

image അധികാര ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ ചെന്നൈയിലെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌ നടത്തി. ന്യൂഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലും പരിശോധന നടന്നു.വരുംദിവസങ്ങളില്‍ കൂടുതല്‍സ്ഥലങ്ങളില്‍ റെയ്‌ഡ്‌ ഉണ്ടാകുമെന്നാണ്‌ സൂചന. രണ്ടാം യുപിഎ സര്‍ക്കാരില്‍ വനം-പരിസ്ഥിതി മന്ത്രിയായിരിക്കെയാണ്‌ മുന്‍ കോണ്‍ഗ്രസ്‌ നേതാവുകൂടിയായ ജയന്തി നടരാജന്‍ അധികാര ദുര്‍വിനിയോഗം നടത്തിയത്‌. ജാര്‍ഖണ്ഡിലെ സിംഗ്‌ഭും ജില്ലയില്‍ സാരന്ദ വനഭൂമിയിലെ 55.79 ഹെക്ടറില്‍ വനസംരക്ഷണനിയമം ലംഘിച്ച്‌ ഇലക്ട്രോ സ്‌റ്റീല്‍ കമ്പനിക്കു ഖനനാനുമതി നല്‍കിയെന്നാണ്‌ ജയന്തിക്കെതിരെയുള്ള കേസ്‌. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതൃത്വം ഇടപെട്ട്‌ ഇവരെ രാജിവയ്‌പിക്കുകയായിരുന്നു. 2015ലാണ്‌ ജയന്തി കോണ്‍ഗ്രസ്‌ വിട്ടത്‌. യുപിഎ സര്‍ക്കാരില്‍ 2011-13 കാലയളവിലാണു ജയന്തി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചത്‌. മുമ്പ്‌ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന ജയറാം രമേശ്‌ ഈ പദ്ധതിക്ക്‌ അനുമതി നിഷേധിച്ചിരുന്നു.