Breaking News

Trending right now:
Description
 
Sep 10, 2017

കുട്ടികളുടെ സുരക്ഷയ്‌ക്കായി സത്യാര്‍ഥിയുടെ ഭാരതയാത്രയ്‌ക്ക്‌ നാളെ തുടക്കം

image കുട്ടികളുടെ സുരക്ഷ എന്ന ലക്ഷ്യത്തോടെ നൊബേല്‍ പുരസ്‌കാര ജേതാവ്‌ കൈലാഷ്‌ സത്യാര്‍ഥി നാളെ മുതല്‍ ഭാരതയാത്ര നടത്തും. കന്യാകുമാരിയില്‍ തുടക്കം കുറിക്കുന്ന യാത്ര ഒക്ടോബര്‍ 16നു ഡല്‍ഹിയില്‍ സമാപിക്കും. 35 ദിവസംകൊണ്ട്‌ 11,000 കിലോമീറ്റര്‍ താ്‌ണ്ടുന്ന യാത്ര 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ഇന്ത്യ കുട്ടികള്‍ക്കു സുരക്ഷിതമായ ഇടമാണെന്ന്‌ അവബോധം വളര്‍ത്തുകയാണ്‌ യാത്രയുടെ ലക്ഷ്യമെന്ന്‌ കൈലാഷ്‌ സത്യാര്‍ഥി വ്യക്തമാക്കി. കന്യാകുമാരി വിവേകാനന്ദ സ്‌മാരകത്തിനു മുമ്പില്‍ നാളെ രാവിലെ 9.30നു നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനും സംഗീ സംവിധായകന്‍ ഇളയരാജയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. 36വര്‍ഷമായി കുട്ടികളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കുമായി പ്രവര്‍ത്തിച്ചുവരുകയാണ്‌ സത്യാര്‍ഥി.