Breaking News

Trending right now:
Description
 
Sep 09, 2017

വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളില്‍ മദ്യം വില്‍ക്കും

image കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെര്‍മിനലുകളില്‍ വിദേശമദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി അബ്‌കാരി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തും. വിമാനത്താവളങ്ങളിലെ രാജ്യാന്തര ടെര്‍മിനലുകളില്‍ മാത്രമേ ഇതുവരെ വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങളും ലൗഞ്ച്‌ ബാറുകളും പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ആഭ്യന്തര ടെര്‍മിനലുകളിലും വിദേശമദ്യവില്‍പ്പന അനുവദിക്കണമെന്നു ആവശ്യപ്പെട്ടു ബാര്‍ ഉടമ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ അബ്‌കാരി നയത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അനുവദിക്കാനാകില്ലെന്നായിരുന്നു എക്‌സൈസ്‌ വകുപ്പ്‌ നിലപാട്‌ എടുത്തത്‌. തുടര്‍ന്ന്‌ അബ്‌കാരി ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെയാണ്‌ സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചത്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ അനുമതിയോടൊപ്പം അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ എക്‌സൈസ്‌ കമ്മിഷണര്‍ മദ്യവില്‍പ്പനയ്‌ക്കുള്ള അനുമതി നല്‍കുകയുള്ളൂ. ഒരുലക്ഷം രൂപയാണ്‌ എക്‌സൈസ്‌ വകുപ്പിനു നല്‍കേണ്ട്‌ വാര്‍ഷിക ഫീസ്‌.