Breaking News

Trending right now:
Description
 
Sep 09, 2017

നവജാതശിശുവിന്‌ ഏഴു പല്ല്‌; ശസ്‌ത്രക്രിയ നടത്തി

image വായില്‍ ഏഴു പല്ലുകളുമായി ജനിച്ച നവജാത ശിശുവിന്റെ പല്ലുകളെല്ലാം ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. ഗുജറാത്ത്‌ സ്വദേശികളായ ഹാരിഷ്‌-നികിത ദമ്പതികള്‍ക്കാണ്‌ ഇത്തരത്തില്‍ കുഞ്ഞുപിറന്നത്‌. പൂര്‍ണ വളര്‍ച്ചയെത്തി പല്ലുകളുമായി കുട്ടി ജനിക്കുന്നത്‌ ലോകത്ത്‌ ആദ്യമാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ശിശു മുലപ്പാല്‍ കുടിക്കാന്‍ വിഷമിച്ചതിനെ തുടര്‍ന്ന്‌ ദമ്പതികള്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ താഴത്തെ മോണയില്‍ ഏഴുപല്ലുകള്‍ കണ്ടെത്തി. മുതിര്‍ന്ന കുട്ടികള്‍ക്കുള്ളതുപോലെയുള്ള പല്ലുകളായിരുന്നു ഇവ. രണ്ടുഘട്ടമായി നടത്തിയ ശസ്‌ത്രക്രിയയില്‍ ആദ്യം നാലും പിന്നീട്‌ മൂന്നും പല്ലുകള്‍ നീക്കം ചെയ്‌തു. ഒരുമാസം പിന്നിട്ട കുട്ടിക്ക്‌ പ്രയാണ്‍ ശര്‍മയെന്നാണ്‌ പേരിട്ടിരിക്കുന്നത്‌.