Breaking News

Trending right now:
Description
 
Sep 09, 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകം; വിവരം നല്‍കുന്നവര്‍ക്ക്‌ 10 ലക്ഷംരൂപ

image മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക്‌ 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാന്‍ പ്ര്‌ത്യേക ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും പൊലീസ്‌ പരസ്യമാക്കിയതിനു പിന്നാലെയാണ്‌ സര്‍ക്കാരിന്റെ പ്രഖ്യാപനം. അന്വേഷണം ത്വരിതഗതിയിലാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. അന്വേഷണസംഘം ഫോറന്‍സിക്‌ വിദഗ്‌ധരുടെ സഹായത്തോടെ തെളിവ്‌ ശേഖരിച്ചുതുടങ്ങി. തെളിവുകള്‍ അവശേഷിപ്പിക്കാതെയുള്ള കൊലപാതകത്തില്‍ പ്രഫഷനല്‍ സംഘങ്ങളുടെ പങ്കും പരിശോധിക്കുന്നുണ്ട്‌. അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയിരുന്നു.