Breaking News

Trending right now:
Description
 
Sep 09, 2017

65 ലക്ഷംരൂപ ഭക്ഷണത്തിന്‌: നെതന്യാഹുവിന്റെ ഭാര്യ കേസില്‍പെട്ടു

image പൊതുപണം ദുരുപയോഗപ്പെടുത്തിയ കേസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറയെ വിചാരണ ചെയ്യാന്‍ നീക്കം. സാറ വിചാരണ നേരിടണമെന്ന തീരുമാനം അറ്റോണി ജനറല്‍ അവിഷായ്‌ മാന്‍ഡെല്‍ബില്‍റ്റ്‌ ഔദ്യോഗികമായി അറിയിച്ചുവെന്നു നീതിന്യായവകുപ്പു വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പാചകക്കാരനില്ലെന്നു നുണപറഞ്ഞ്‌ സര്‍ക്കാര്‍ പണം ദുരുപയോഗപ്പെടുത്തുകയായിരുന്നു. പാചകക്കാരനില്ലാത്തതിന്റെ പേരില്‍ പുറത്തുനിന്നു ഭക്ഷണം വരുത്താനുള്ള അനുമതി മുതലെടുത്ത്‌ 3,59,000 ഷെക്കലിന്റെ (ഏകദേശം 65 ലക്ഷംരൂപ) ഭക്ഷണം സാറ വാങ്ങിയെന്നാണ്‌ ആരോപണം. അതേസമയം ഭാര്യയ്‌ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ്‌ നെതന്യാഹു.