Breaking News

Trending right now:
Description
 
Sep 09, 2017

മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; 58 മരണം

image വടക്കന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ വ്യാഴാഴ്‌ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 58 പേര്‍ മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന്‌ ചെറു സുനാമിയും ഉണ്ടായി. 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന്‌ സുനാമിത്തിരകള്‍ 2.3 അടിയോളം ഉയര്‍ന്നെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല. മെക്‌സിക്കോയില്‍ രേഖപ്പെടുത്തിയതില്‍വച്ചേറ്റവും ശക്തമായ ഭൂചലനമായിരുന്നു വ്യാഴാഴ്‌ച ഉണ്ടായത്‌. ഇരുന്നൂറോളം പേര്‍ക്ക്‌ പരുക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ടബാസ്‌കോ, ഒസാക്ക, ചിയാപാസ്‌ സംസ്ഥാനങ്ങളിലാണ്‌ ഭൂചലനം ഏറ്റവും കൂടുതല്‍ നാശംവിതച്ചത്‌. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുങ്ങിക്കിടക്കുന്നുണ്ടെന്നാണ്‌ സംശയിക്കുന്നത്‌. റോഡുകള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്‌. 1985 സെപ്‌റ്റംബര്‍ 19നു മെക്‌സിക്കോ സിറ്റിയില്‍ ഉണ്ടായ ഭൂചലനത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേസമയം, കരീബിയന്‍ ദ്വീപുകളില്‍ നാശംവിതച്ച്‌ യുഎസ്‌ മേഖലയിലേക്കു നീങ്ങുന്ന ഇര്‍മ ചുഴലിക്കാറ്റ്‌ ശനിയാഴ്‌ച രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്ത്‌ എത്തും. ചുഴലിക്കാറ്റ്‌ വന്‍നാശമുണ്ടാക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. ഇതുവരെ പത്തുലക്ഷത്തിലേറെപ്പേരെ ദുരന്തം ബാധിച്ചുവെന്നാണ്‌ കണക്ക്‌.