Breaking News

Trending right now:
Description
 
Sep 08, 2017

യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി പാലത്തിനടിയില്‍ തള്ളി

image നാഗ്‌പുര്‍ സ്വദേശിനിയായ യുവ എന്‍ജിനിയറെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയശേഷം സ്യൂട്ട്‌ കേസിലാക്കി പാലത്തിനടിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. മുംബൈയില്‍നിന്നു കാണാതായ അങ്കിതയുടെ (22) മൃതദേഹമാണ്‌ ബെളഗാവിയിലെ പാലത്തിനടിയില്‍നിന്നു കണ്ടെടുത്തത്‌. പൊലീസ്‌ എഎസ്‌ഐയുടെ മകളാണ്‌. കാണാതായെന്ന പരാതിയില്‍ അന്വേഷിക്കുന്നതിനിടെയാണ്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെടുത്തത്‌. സംഭവത്തില്‍ അങ്കിതയുടെ സുഹൃത്ത്‌ നിഖിലേഷ്‌ പാട്ടീല്‍, അക്ഷയ്‌ വലോദെ എന്നിവരെ അറസ്‌റ്റു ചെയ്‌തു. മുംബൈയിലെ അംബര്‍നാഥിലുള്ള അക്ഷയ്‌ യുടെ വീട്ടില്‍ അങ്കിതയെ എത്തിച്ചാണ്‌ ബലാത്സംഗം ചെയ്‌തത്‌. പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞതിനാലാണ്‌ അങ്കിതയെ കൊലപ്പെടുത്തിയതെന്നു സുഹൃത്തുക്കള്‍ മൊഴിനല്‍കി.