Breaking News

Trending right now:
Description
 
Jan 25, 2013

പ്രഥമ നിശാഗന്ധി പുരസ്‌കാരം മൃണാളിനി സാരാഭായിക്ക്‌

image തിരുവനന്തപുരം: പ്രഥമ നിശാഗന്ധി പുരസ്‌കാരം പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി മൃണാളിനി സാരാഭായിക്ക്‌. ഒന്നര ലക്ഷം രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങിയതാണു പുരസ്‌കാരം. പട്ടികജാതി, ടൂറിസം മന്ത്രി എ.പി. അനില്‍കുമാറാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തസംഗീത മേഖലകളുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനും സമഗ്ര സംഭാവന നല്‍കിയിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനായി, നിശാഗന്ധി ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ ഈ വര്‍ഷം മുതല്‍ സംസ്ഥാന ടൂറിസം വകുപ്പ്‌ ഏര്‍പ്പെടുത്തിയതാണ്‌ നിശാഗന്ധി പുരസ്‌കാരം. ഇന്നു വൈകുന്നേരം 7.30 ന്‌ നിശാഗന്ധി ഫെസ്‌റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി പുരസ്‌കാരം സമ്മാനിക്കുമെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. അനാരോഗ്യം മൂലം യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ മകളും പ്രശസ്‌ത നര്‍ത്തകിയുമായ മല്ലികാ സാരാഭായി പുരസ്‌കാരം ഏറ്റുവാങ്ങും.