Breaking News

Trending right now:
Description
 
Sep 08, 2017

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുവീഴ്‌ത്തി ഒരുലക്ഷം രൂപ കവര്‍ന്നു

image ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ രാജ്യത്തെ ഞെട്ടിച്ചു ബിഹാറിലും മാധ്യമ പ്രവര്‍ത്തകനുനേര്‍ക്കു വെടിവയ്‌പ്‌. പ്രമുഖ ഹിന്ദി ദിനപത്രമായ രാഷ്ട്രീയ സഹാറ ലേഖകന്‍ പങ്കജ്‌ മിശ്രയ്‌ക്കു നേരെയാണ്‌ അല്‍വര്‍ ജില്ലയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ ആക്രമണം നടത്തിയത്‌. അക്രമികള്‍ രണ്ടുതവണ പങ്കജ്‌ മിശ്രയ്‌ക്കുനേരെ വെടിയുതിര്‍ത്തു. വെടിയേറ്റു റോഡില്‍വീണ മിശ്രയുടെ പക്കലുണ്ടായിരുന്ന ഒരുലക്ഷം രൂപ അക്രമികള്‍ കവര്‍ന്നു രക്ഷപ്പെട്ടു. ബാങ്കില്‍നിന്നു പണം പിന്‍വലിച്ചു മടങ്ങുന്നതിനിടെയാണ്‌ പങ്കജ്‌ മിശ്രയ്‌ക്കു നേര്‍ക്ക്‌ അക്രമണം നടന്നത്‌. ആക്രമികളിലൊരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തുവരുന്നു. ഗുരുതര പരുക്കുകളോടെ പങ്കജിനെ ആര്‍വല്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി പാറ്റ്‌ന മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹം അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.