Breaking News

Trending right now:
Description
 
Sep 08, 2017

ഗൗരി ലങ്കേഷ്‌ വധം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

image മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. 21 അംഗ സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌. എത്രയും വേഗം പ്രതികളെ പിടികൂടാന്‍ സാധിക്കുമെന്ന വിശ്വാസമാണുള്ളതെന്ന്‌ കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. അന്വേഷണസംഘത്തിന്‌ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്‌. അന്വേഷണം സിബിഐയ്‌ക്കു വിടേണ്ട ആവശ്യം ഇപ്പോഴില്ലെന്നുും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അക്രമിയുടെ രേഖാചിത്രം തയാറാക്കിയതായി പൊലീസ്‌ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ രേഖാചിത്രം തയാറാക്കിയിട്ടുള്ളത്‌. അതേസമയം രേഖാചിത്രം പുറത്തുവിട്ടിട്ടില്ല. പ്രതി ഹെല്‍മറ്റ്‌ ധരിച്ചിരുന്നതിനാല്‍ വൈസര്‍ ഭാഗത്തുകൂടി ുറത്തുകാണാവുന്ന മുഖഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച്‌ ഏകദേശരൂപമാണ്‌ വരച്ചിരിക്കുന്നത്‌. വീടിനു പുറത്തെ നാലു സിസിടിവി ക്യാമറകളില്‍ അഞ്ചരയടി പൊക്കമുള്ള 20-25 വയസ്‌ പ്രായമുള്ളയാളുടെ ദൃശ്യമാണ്‌ പതിഞ്ഞിട്ടുള്ളത്‌. ഐജി ബി.കെ.സിങ്ങിന്റെ മേല്‍നോട്ടത്തില്‍ തെളിവെടുപ്പു ആരംഭിച്ചു. അതേസമയം, നീതിയാണ്‌ ഞങ്ങള്‍ക്കുവേണ്ടതെന്നും അതില്‍ രാഷ്ട്രീയനിറം കലര്‍ത്തി മുതലെടുക്കരുതെന്നും കൊല്ലപ്പെട്ട ഗൗരി ലങ്കേഷിന്റെ കുടുംബം ആവശ്യപ്പെട്ടു. കൊലപാതകത്തിനു പിന്നില്‍ ഹിന്ദു തീവ്രവാദസംഘടന, നക്‌സലുകള്‍ എന്നിവരുടെ സാധ്യത ഉയര്‍ന്നു കേട്ടിരുന്നു. എല്ലാ സാധ്യതകളും അന്വേഷണസംഘം പരിശോധിക്കണമെന്നു ഗൗരിയുടെ സഹോദരങ്ങളായ ഇന്ദ്രജിത്തും കവിതയും ആവശ്യപ്പെട്ടു.