Breaking News

Trending right now:
Description
 
Sep 07, 2017

പിതാവിന്‌ ബലിയിട്ടു ദിലീപ്‌ ജയിലിലേക്ക്‌ മടങ്ങി

image രണ്ടുമാസത്തോളമെത്തിയ ജയില്‍വാസത്തിനുശേഷം രണ്ടുമണിക്കൂര്‍പുറത്തുവന്ന നടന്‍ ദിലീപ്‌ ബന്ധുക്കള്‍ക്കൊപ്പം പിതാവിനു ബലിയിട്ടശേഷം ആലുവ സബ്‌ ജയിലില്‍ മടങ്ങിയെത്തി. പിതാവിന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി രണ്ടുമണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. കനത്ത പൊലീസ്‌ സുരക്ഷയോടെയാണ്‌ ആലുവ കൊട്ടാരക്കടവിലെ വീട്ടിലെ ചടങ്ങില്‍ ദിലീപ്‌ പങ്കെടുത്തത്‌. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി, സഹോദരന്‍ അനൂപ്‌, അമ്മ സരോജം തുടങ്ങിയവര്‍ ഉള്‍പ്പെടെ അമ്പതോളം ക്ഷണിക്കപ്പെട്ട ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ആലുവ മണപ്പുറത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി ദിലീപിന്‌ അനുമതി നല്‍കിയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ അതു വേണ്ടെന്നുവച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷമാണ്‌ ദിലീപ്‌ ജയിലില്‍ തിരിച്ചെത്തിയത്‌. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കുറ്റമാണ്‌ ദിലീപിനെ ജയിലില്‍ എത്തിച്ചത്‌. മൂന്നുതവണ ജാമ്യത്തിനു അനുവദിച്ചെങ്കിലും ലഭിച്ചില്ല.