Breaking News

Trending right now:
Description
 
Sep 07, 2017

പതിമൂന്നുകാരിയുടെ 32 ആഴ്‌ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി

image പിതാവിന്റെ ജോലിക്കാരന്റെ പീഡനത്തിന്‌ ഇരയായ ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിനിയുടെ 32 ആഴ്‌ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. വിഷയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്‌ വിലയിരുത്തിയാണ്‌ ചീഫ്‌ ജസ്റ്റീസ്‌ ദീപക്‌ മിശ്ര, ജസ്റ്റീസുമാരായ അമിതാവ റോയ്‌, എ.എം. ഖണ്‍ വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. ഗര്‍ഭം തുടരാന്‍ ്‌അനുവദിച്ചാല്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു മുംബൈ ജെ.ജെ. ആശുപത്രിയിലെ മെഡിക്കല്‍ബോര്‍ഡ്‌്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടിയുടെ പ്രായവും പീഡനം മൂലമുള്ള മാനസിക ബുദ്ധിമുട്ടുകളും കണക്കാക്കുമ്പോള്‍ ഗര്‍ഭഛിദ്രം അനുവദിക്കണമെന്നായിരുന്നു വാദം. ഗര്‍ഭഛിദ്രനിയമത്തില്‍ 20 ആഴ്‌ചയില്‍ കൂടുതല്‍ പ്രായമുള്ള ഭ്രൂണ അലസിപ്പിക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്ന വ്യവസ്ഥയുള്ളതിനാലാണ്‌ കോടതിയെ സമീപിച്ചത്‌.