Breaking News

Trending right now:
Description
 
Sep 07, 2017

ബ്ലൂ വെയ്‌ല്‍ ഗെയിം കളിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ചു

image ജയ്‌പൂരില്‍ ബിഎസ്‌എഫ്‌ ജവാന്റെ മകളായ പതിനേഴുകാരി ബ്ലൂ വെയ്‌ല്‍ ഗെയിം കളിച്ച്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ തിമിംഗലത്തിന്റെ ചിത്രം കോറിയതായി കണ്ടെത്തി. തിങ്കളാഴ്‌ച രാത്രിയോടെ ഇരുചക്ര വാഹനത്തില്‍ പെണ്‍കുട്ടി ജോധ്‌ പുരിലെ കൈലാന തടാകത്തില്‍ എത്തിയിരുന്നു. അവിടെ കറങ്ങി നടന്ന പെണ്‍കുട്ടി പിന്നീട്‌ വാഹനം ഉപേക്ഷിച്ച്‌ ചെങ്കുത്തായ ഭാഗത്തു കയറിയശേഷം തടാകത്തിലേക്ക്‌ ചാടി. പെണ്‍കുട്ടിയെ നിരീക്ഷിക്കാനിടയായ മുങ്ങല്‍ വിദഗ്‌ധന്റെയും പൊലീസിന്റെയും സമയോചിതമായ ഇടപെടല്‍മൂലമാണ്‌ രക്ഷപ്പെടുത്താനായത്‌. കുറെനാളുകളായി ബ്ലൂ വെയ്‌ല്‍ കളിച്ചിരുന്നുവെന്ന്‌ പെണ്‍കുട്ടി പൊലീസിന്‌ മൊഴിനല്‍കി. കളിയുടെ അവസാനത്തെ കടമ്പയായി ആത്മഹത്യ ചെയ്‌തില്ലെങ്കില്‍ അമ്മ കൊല്ലപ്പെടുമായിരുന്നുവെന്ന്‌ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.