Breaking News

Trending right now:
Description
 
Sep 07, 2017

ലക്‌നൗ മെട്രോയില്‍ കുടുങ്ങിയ 101 പേരെ രക്ഷപ്പെടുത്താന്‍ ഒരുമണിക്കൂര്‍

image ലക്‌നൗ മെട്രോ ട്രെയിനിന്റെ ഉദ്‌ഘാടന യാത്രയില്‍ യാത്രക്കാര്‍ക്ക്‌ കയ്‌പേറിയ അനുഭവം. സാങ്കേതിക തകരാര്‍മൂലം നിന്നുപോയ ട്രെയിനില്‍ 101 യാത്രക്കാര്‍ ഒരുമണിക്കൂറോളം കുടുങ്ങി. ബുധനാഴ്‌ച രാവിലെ ചാര്‍ബാഗില്‍നിന്നു ട്രാന്‍സ്‌പോര്‍ട്ട്‌ നഗറിലേക്കുള്ള ആദ്യയാത്രയിലാണ്‌ ട്രെയിന്‍ തകരാറിലായത്‌. ഓട്ടം നിലച്ചതോടെ വെളിച്ചവും എയര്‍കണ്ടിഷനിങ്‌ സംവിധാനവും നിലച്ചു. ലക്‌നൗ മെട്രോ റയില്‍ കോര്‍പറേഷന്റെ വിദഗ്‌ധസംഘമെത്തിയാണ്‌ യാത്രക്കാരെ അടിയന്തര വാതിലിലൂടെ പുറത്ത്‌ എത്തിച്ചത്‌. ഇതിന്‌ ഒരുമണിക്കൂറിലേറെ വേണ്ടിവന്നു. വിമാനത്താവളത്തിലേക്കു വേഗമെത്താന്‍ ട്രെയിനില്‍ കയറിയ ഏതാനും യാത്രക്കാര്‍ക്ക്‌ വിമാനവും നഷ്ടപ്പെട്ടു.