Breaking News

Trending right now:
Description
 
Sep 07, 2017

മ്യാന്‍മറിന്റെ ഐക്യം സംരക്ഷിക്കാന്‍ ശ്രമിക്കണമെന്ന്‌ മോദി

image മ്യാന്‍മറിന്റെ ഐക്യവും വൈവിധ്യവും മാനിക്കുന്ന സമാധാനപൂര്‍ണമായ പരിഹാരത്തിന്‌ എല്ലാ തത്‌പര കക്ഷികളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയുമാണ്‌ പ്രധാനം. രാഖിനി സംസ്ഥാനത്തെ ഭീകരവാദത്തെപ്പറ്റിയുള്ള മ്യാന്‍മറിന്റെ ആശങ്കയില്‍ പങ്കുചേരുന്നുവെന്നും സ്റ്റേറ്റ്‌ കൗണ്‍സിലറും വിദേശകാര്യമന്ത്രിയുമായ ഓങ്‌ സാന്‍ സൂചിയുമായുള്ള കൂടിക്കാഴ്‌ചയില്‍ മോദി പറഞ്ഞു. ഭീകരതയെ നേരിടാനും സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളും ചര്‍ച്ചയില്‍ തീരുമാനിച്ചു. സമുദ്ര സുരക്ഷ, വിവരസാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ 11 കരാറുകളില്‍ ഇന്ത്യയും മ്യാന്‍മറും ഒപ്പുവച്ചു. രാഖിനി സംസ്ഥാനത്തുനിന്നു 1,25,000 രോഹിന്‍ഗ്യ മുസ്ലീം അഭയാര്‍ഥികള്‍ രാജ്യം വിട്ടതില്‍ രാജ്യാന്തരതലത്തില്‍ മ്യാന്‍മര്‍ വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തിലാണ്‌ മോദി മ്യാന്‍മറില്‍ സന്ദര്‍ശനത്തിന്‌ എത്തുന്നത്‌. പൊലീസ്‌ സ്റ്റേഷനുകളും സൈനിക പോസ്‌റ്റുകളും അക്രമിച്ചുവെന്ന്‌ ആരോപിച്ചാണ്‌ സുരക്ഷാസേന രോഹിന്‍ഗ്യകള്‍ക്കെതിരെ നടപടി ആരംഭിച്ചത്‌. രാഖിനി സംസ്ഥാനത്തെ കലാപത്തില്‍ മ്യാന്‍മറിനുള്ള ആശങ്ക ഇന്ത്യ മനസിലാക്കുന്നു. നിരപരാധികളായ നിരവധിയാളുകളുടെയും സൈനികരുടെയും ജീവനാണ്‌ ഇവിടെ പൊലിയുന്നത്‌. ഇതിനു പരിഹാരം കാണാന്‍ ഒരുവലിയ സമാധാനശ്രമം ആവശ്യമാണെന്നും ഓങ്‌ സാന്‍ സൂചിയുമായുള്ള കൂടിക്കാഴ്‌ചയില്‍ മോദി വ്യക്തമാക്കി. ഭീകരവാദ ഭീഷണി നേരിടുന്ന മ്യാന്‍മറിനായി ഇന്ത്യ ശക്തമായ നിലപാടു സ്വീകരിച്ചതില്‍ ഓങ്‌ സാന്‍ സൂചി നന്ദി അറിയിച്ചു. സ്വരാജ്യത്തോ, അയല്‍രാജ്യത്തോ വേരോടാന്‍ ഭീകരതയെ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.