Breaking News

Trending right now:
Description
 
Sep 06, 2017

ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത്‌ നേപ്പാളിലേക്ക്‌ കടന്നതായി സംശയം

image മാനഭംഗക്കേസില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത്‌ റാം റഹിംസിങിന്റെ വളര്‍ത്തുമകള്‍ ഹണി പ്രീത്‌ നേപ്പാളിലേക്ക്‌ കടന്നതായി അന്വേഷണസംഘം സംശയിക്കുന്നു. അതിര്‍ത്തിയില്‍നിന്നു പിടിച്ചെടുത്ത പഞ്ചാബ്‌ റജിസ്‌ട്രേഷനിലുള്ള വാഹനത്തെ ചുറ്റിപ്പറ്റിയാണ്‌ അന്വേഷണം. ഗുര്‍മീതിനെ ബലപ്രയോഗത്തിലൂടെ മോചിപ്പിക്കാന്‍ ഹണിപ്രീതിനും ദേരാ സച്ച സൗധ വക്താവ്‌ ആദിത്യയ്‌ക്കും എതിരെ തിരച്ചില്‍ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. ഗുര്‍മീത്‌ കുറ്റക്കാരനായി വിധിവന്നശേഷം ഹണിപ്രീത്‌്‌ ആശ്രമവുമായി വിട്ടുനില്‍ക്കുകയാണെന്നു ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിച്ചു. വളര്‍ത്തുമകള്‍ ഹണിപ്രീത്‌ തന്റെ ഒപ്പം ജയിലില്‍ താമസിക്കുന്നതിന്‌ അനുവദിക്കണമെന്നു കാട്ടി ഗുര്‍മീത്‌ നല്‍കിയ അപേക്ഷ കോടതി നിരസിച്ചിരുന്നു.