Breaking News

Trending right now:
Description
 
Sep 06, 2017

ഫൊക്കാന കണ്‍വന്‍ഷന്‍ റജിസ്‌ട്രേഷന്‍ കിക്ക്‌ഓഫ്‌ മന്ത്രി വി.എസ്‌.സുനില്‍കുമാര്‍ നിര്‍വഹിച്ചു

image ചിക്കാഗോ: ഫിലഡല്‍ഫിയയില്‍ 2018 ജൂലൈ അഞ്ചു മുതല്‍ ഏഴുവരെ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ കേരള കാര്‍ഷിക വകുപ്പ്‌ മന്ത്രി വി.എസ്‌.സുനില്‍കുമാര്‍ ചിക്കാഗോയില്‍ നിര്‍വഹിച്ചു. നാല്‌ പതിറ്റാണ്ടായി നോര്‍ത്ത്‌ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഫൊക്കാനയ്‌ക്കു പകരംവയ്‌ക്കാന്‍ മറ്റൊരു സംഘടനയില്ലെന്നു മന്ത്രി അഭിപ്രായപ്പെട്ടു. അടുത്തവര്‍ഷം ഫിലഡല്‍ഫിയയില്‍ നടത്തുന്ന സമ്മേളനത്തിന്‌ ഭാവുകങ്ങള്‍ നേരുന്നതായും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ഫൊക്കാന റിജനല്‍ വൈസ്‌ പ്രസിഡന്റ്‌ ഫ്രാന്‍സിസ്‌ കിഴക്കേക്കുറ്റ്‌ അധ്യക്ഷതവഹിച്ചു. ചിക്കാഗോയിലെ പൊതുപ്രവര്‍ത്തകന്‍ ജെയ്‌ബു കുളങ്ങര കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷനുവേണ്ടിയുള്ള ആദ്യ ചെക്ക്‌ കൈമാറി. ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, മുന്‍ പ്രസിഡന്റുമാരായ പോള്‍ കറുകപ്പിള്ളില്‍, മറിയാമ്മ പിള്ള, ജി.കെ.പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി.നായര്‍, ജെസി റിന്‍സി എന്നിവര്‍ പ്രസംഗിച്ചു. മിഡ്‌ വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.