Breaking News

Trending right now:
Description
 
Sep 06, 2017

പുന്നപ്രയില്‍ നാളെമുതല്‍ സംസ്ഥാന സബ്‌ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍

image ആലപ്പുഴ: ലോറല്‍സ്‌ സ്‌കൂള്‍ ഇന്റര്‍നാഷനല്‍ 44-ാമത്‌ കേരള സ്റ്റേറ്റ്‌ സബ്‌ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ വ്യാഴാഴ്‌ച മുതല്‍ 10വരെ പുന്നപ്ര ജ്യോതി നികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ കെ.എം.ചാക്കോ മെമ്മോറിയല്‍ എവറോളിങ്‌ ട്രോഫിയും പെണ്‍കുട്ടികളുടെ വിഭാഗത്തിലെ വിജയികള്‍ക്ക്‌ മറിയാമ്മ ചാക്കോ മെമ്മോറിയല്‍ എവര്‍റോളിങ്‌ ട്രോഫിയും സമ്മാനിക്കും. വ്യാഴാഴ്‌ച വൈകുന്നേരം നാലിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വേണുഗോപാല്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. കേരളാ ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ സി.എന്‍.ബാലകൃഷ്‌ണന്‍ മുഖ്യാതിഥിയായിരിക്കും. എട്ടിനു രാത്രി എട്ടിന്‌ ക്യാമ്പ്‌ ഫയര്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ടി.പി.ദാസന്‍ ഉദ്‌ഘാടനം ചെയ്യും. പത്തിന്‌ വൈകുന്നേരം അഞ്ചിന്‌ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥി കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ പേട്രണ്‍ ഡോ.ജോണ്‍ എം.ചാക്കോ സമ്മാനദാനം നിര്‍വഹിക്കും. കേരളാ ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ പി.ജെ.സണ്ണിയും മുന്‍ പ്രസിഡന്റ്‌ മനോഹരകുമാറും വിശിഷ്ടാതിഥികള്‍ ആയിരിക്കും.

രണ്ടു കോര്‍ട്ടുകളിലായാണ്‌ മത്സരം. രാവിലെ 6.30 മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ്‌ മൂന്നുമുതല്‍ ഒമ്പതുവരെയുമായിരിക്കും മത്സരങ്ങളെന്നു ഓര്‍ഗനൈസിങ്‌ സെക്രട്ടറി എം.ബിനു അറിയിച്ചു. ഏഴിന്‌ 24 മത്സരങ്ങളും എട്ടിന്‌ 14 മത്സരങ്ങളും നടത്തും. ഒമ്പതിന്‌ രാവിലെ ആറ്‌ ക്വാര്‍ട്ടര്‍ ഫൈനലും വൈകുന്നേരം സെമിഫൈനലും പത്തിന്‌ രാവിലെ രണ്ട്‌ ലൂസേഴ്‌സ്‌ ഫൈനലും വൈകുന്നേരം രണ്ടു ഫൈനലും നടത്തും. ആലപ്പുഴ ഡിസ്‌ട്രിക്ട്‌ ബാസ്‌ക്കറ്റ്‌ ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌ ആലപ്പുഴ വൈഎംസിഎ, ജ്യോതിനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാമവര്‍മ്മ ഡിസ്‌ട്രിക്ട്‌ ക്ലബ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ നടത്തുന്നത്‌.