Breaking News

Trending right now:
Description
 
Sep 06, 2017

പിതാവിന്റെ ശ്രാദ്ധകര്‍മ്മത്തിന്‌ ജയിലില്‍നിന്ന്‌ ദിലീപ്‌ എത്തി

image നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ രണ്ടുമാസത്തോളമായി ആലുവ സബ്‌ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ്‌ പിതാവിന്റെ ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി പുറത്തെത്തി. ഇന്നുരാവിലെ എട്ടിന്‌ പുറത്തെത്തിയ ദിലീപിന്‌ രണ്ടുമണിക്കൂറിനുള്ളില്‍ ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജയിലില്‍ തരികെ ചെല്ലണം. അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ ചില ഉപാധികളോടെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കുന്നതിന്‌ അനുമതി നല്‍കിയത്‌. രാവിലെ പൊലീസ്‌ അകമ്പടിയോടും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ്‌ ദിലീപിനെ ശ്രാദ്ധച്ചടങ്ങ്‌ നടക്കുന്നിടത്തേക്ക്‌ കൊണ്ടുവന്നത്‌. ആദ്യം വീട്ടിലെത്തിച്ച ദിലീപിനെ പിന്നീട്‌ ആലുവ മണപ്പുറത്തു നടക്കുന്ന ചടങ്ങിലും പങ്കെടുപ്പിച്ചു. ദിലീപിന്‌ മറ്റാരുമായി സംസാരിക്കാന്‍ അനുമതിയില്ലാത്തവിധം വീട്ടിലും ആലുവമണപ്പുറത്തും വന്‍ പൊലീസ്‌ സന്നാഹമുണ്ടായിരുന്നു. വീട്ടിലെ മുറിക്കുള്ളില്‍ ആരെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിന്‌ പൊലീസ്‌ പരിശോധന നടത്തിയിരുന്നു. മാധ്യമങ്ങളെ കാണരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ചെലവ്‌ സ്വയം വഹിക്കണമെന്നും ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ്‌ രണ്ടുമണിക്കൂര്‍ ജാമ്യം അനുവദിച്ചത്‌.