Breaking News

Trending right now:
Description
 
Sep 06, 2017

ചതുപ്പില്‍ അകപ്പെട്ട ആനയെ പതിനഞ്ചുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

image തുറവൂര്‍ ആലയ്‌ക്കാപറമ്പിനു സമീപം ലോറിയില്‍നിന്നു ഇറങ്ങിയോടുന്നതിനിടെ ചതുപ്പില്‍ കുടുങ്ങിയ ആന മുല്ലയ്‌ക്കല്‍ ബാലകൃഷ്‌ണനെ 15 മണിക്കൂറിനുശേഷം രാത്രി എട്ടുമണിയോടെ രക്ഷപ്പെടുത്തി. തൃക്കാക്കര ക്ഷേത്രോത്സവം കഴിഞ്ഞ്‌ ആലപ്പുഴയ്‌ക്കു കൊണ്ടുപോകുന്നതിനിടെയാണ്‌ ലോറിയുടെ പിന്‍വശത്ത്‌ സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പുകമ്പി തകര്‍ത്ത്‌ ആന പുറത്തിറങ്ങിയത്‌. മൂന്നുകിലോമീറ്ററോളം ഇടറോഡിലൂടെ ഓടിയ ആന അനന്തന്‍കരി ദ്വീപിലെ ചതുപ്പിലേക്ക്‌ ചാടി. ഇതോടെ ആന കരയ്‌ക്ക്‌ കയറാന്‍ കഴിയാതെ കുടുങ്ങി. ലോറിയില്‍നിന്ന്‌ രക്ഷപ്പെട്ട്‌ ഓടുന്നതിനിടെ ആന വീടുകളും മതിലും വാഹനങ്ങളും ആന തകര്‍ത്തു. ചതുപ്പില്‍ അകപ്പെട്ട ആനയെ രാത്രി എട്ടുമണിയോടെയാണ്‌ കരയ്‌ക്കു കയറ്റിയത്‌. വടം കെട്ടി വലിച്ചുകയറ്റാന്‍ നൂറുകണക്കിനാളുകള്‍ ചേര്‍ന്നു ശ്രമിച്ചെങ്കിലും ആന ചെളിയില്‍ പുതഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ആന അകപ്പെട്ട സ്ഥലത്ത്‌ റോഡില്ല. അതിനാല്‍ ക്രെയിന്‍ എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ആനപ്രേമികളും മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.