Breaking News

Trending right now:
Description
 
Sep 06, 2017

കേരളം ഓണക്കാലത്ത്‌ കുടിച്ചത്‌ 484.22 കോടി രൂപയുടെ മദ്യം

image ഓണനാളുകളില്‍ സംസ്ഥാനത്ത്‌ മദ്യത്തിനു റിക്കാര്‍ഡ്‌ വില്‍പ്പന. അത്തം മുതല്‍ തിരുവോണംവരെ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ചില്ലറവില്‍പ്പനശാലകള്‍ക്ക്‌ ലഭിച്ചത്‌ 484.22 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേദിവസങ്ങളില്‍ 450 കോടി രൂപയാണ്‌ ലഭിച്ചത്‌. കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറവില്‍പ്പനശാലകളിലെ തിരുവോണദിന വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ബിവറേജസ്‌ കോര്‍പ്പറേഷന്‍ ചില്ലറവില്‍പ്പനശാലകള്‍വഴി തിരുവോണദിവസം മാത്രം വിറ്റത്‌ 43.14 കോടി രൂപയുടെ മദ്യമാണ്‌. കഴിഞ്ഞവര്‍ഷം ഇത്‌ 38.86 കോടിയായിരുന്നു. ബിവറേജസ്‌ ഔട്ട്‌ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്‌ ഇത്തവണ ഇരിങ്ങാലക്കുടയിലാണ്‌. ഉത്രാടദിനത്തില്‍മാത്രം ഇവിടെ 87 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു.